കോട്ടയത്തെ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ്; മരണകാരണം തലയ്ക്കേറ്റ മുറിവ്

കോട്ടയം: കോട്ടയം തിരുവാതിൽക്കലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മോഷണക്കുറ്റത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കിയ ഇയാൾ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതായിരുന്നു.









0 comments