കൊടകര കുഴൽപ്പണക്കടത്തിൽ കെ സുരേന്ദ്രന്റെ പങ്ക്‌ വ്യക്തമാക്കുന്ന ധർമരാജന്റെ മൊഴിയുടെ പകർപ്പ്‌

കോൾലിസ്‌റ്റിലുണ്ട്‌ ബിജെപി നേതാക്കൾ ; പക്ഷേ ഇഡി തൊട്ടില്ല

kodakara hawala case
avatar
സി എ പ്രേമചന്ദ്രൻ

Published on Mar 28, 2025, 01:55 AM | 2 min read


തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ഏജന്റ്‌ ധർമരാജന്റെ കോൾ പട്ടികയിലുണ്ട്‌ ബിജെപി നേതാക്കളുടെ ഫോൺ നമ്പറുകൾ. എന്നാൽ, ഈ പട്ടിക കേരള പൊലീസ്‌ കൈ മാറിയിട്ടും ഇഡി പരിശോധിച്ചില്ല. കൊടകരയിൽ 2021 ഏപ്രിൽ മൂന്നിന്‌ പുലർച്ചെ കുഴൽപ്പണം കവർച്ച ചെയ്യപ്പെട്ടയുടൻ ധർമരാജൻ ആദ്യം വിളിച്ചത്‌ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രനെ. പൊലീസ്‌ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളിൽഏറെ പ്രധാനമാണ്‌ ഈ വിവരം.


കുഴൽപ്പണ ഇടപാടിനെക്കുറിച്ച്‌ സുരേന്ദ്രന്‌ എല്ലാം അറിയാം എന്നതിനാലാണ്‌ അദ്ദേഹത്തെ ആദ്യം വിളിച്ചതെന്ന്‌ ധർമരാജന്റെ മൊഴിയുണ്ട്‌. ഇവയെല്ലാം ഇഡി മുക്കി. ധർമരാജൻ ഉപയോഗിച്ചിരുന്ന 9946400999 എന്ന നമ്പറിൽനിന്നാണ്‌ സുരേന്ദ്രന്റെ നമ്പറിലേക്ക്‌ വിളിച്ചത്‌. അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും സുരേന്ദ്രൻ തിരിച്ചുവിളിച്ചു. 2021 ഏപ്രിൽ രണ്ടിനും മൂന്നിന്‌ പുലർച്ചെ അഞ്ചിനുമിടയിലാണ്‌ ധർമരാജൻ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത്‌.


ധർമരാജന്റെ 8086667401 എന്ന നമ്പറിൽനിന്ന്‌ ബിജെപി നേതാക്കളെ വിളിച്ചതിന്റെ ഡിജിറ്റൽ തെളിവുകളും കുറ്റപ്പത്രത്തോടൊപ്പം അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌.


കോൾലിസ്‌റ്റ്‌ ഇങ്ങനെ

സുരേന്ദ്രന്റെ മകൻ കെ എസ്‌ ഹരികൃഷ്‌ണനെ (9656292684) 
 വിളിച്ചത്‌10 തവണ

ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായരെ
 (9447500626) രണ്ട്‌ തവണ.

ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ്‌സേനനെ
 (9744555955) 15 തവണ

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്‌ണൻ 
 കർത്തയെ (9447110438), ഏഴ്‌ തവണ

കർത്തയുടെ മറ്റൊരു നമ്പറിൽ (7306325936) രണ്ടുതവണ

കെ സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിനെ (7012597746) 
 ആറ്‌ തവണ

സുരേന്ദ്രന്റെ പിഎ ആയ ബി ഡിബിനെ(9947942804) മൂന്ന്‌ തവണ.

ബിജെപി നേതാവ്‌ എം എസ്‌ അനിൽകുമാറിനെ 
 (9526300328) അഞ്ച്‌ തവണ.


കൊച്ചി ഇഡി ഓഫീസിലേക്ക്‌ 
ഇന്ന്‌ സിപിഐ എം മാർച്ച്‌

കൊച്ചി

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡിക്കെതിരെ വെള്ളിയാഴ്ച കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം മാർച്ച്. രാവിലെ പത്തിന്‌ ജോസ്‌ ജങ്‌ഷനിൽനിന്ന്‌ മാർച്ച്‌ ആരംഭിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

ബിജെപിക്കായി ഇഡി ചാർജ് ഷീറ്റ് മാറ്റിയെഴുതിയാണ്‌ കോടതിയിൽ സമർപ്പിച്ചത്‌. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്ന ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ്‌ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുക്കാൻപോലും തയ്യാറായില്ല.

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇഡിയുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധപരിപാടികൾക്ക്‌ മുന്നോടിയായാണ്‌ ഇഡി ഓഫീസ്‌ മാർച്ച്‌.





deshabhimani section

Related News

View More
0 comments
Sort by

Home