കുഴൽപ്പണം: ഇഡി അന്വേഷണം പുകമറ

തൃശൂർ : കൊടകര കള്ളപ്പണക്കടത്തിന് മൂന്നേമുക്കാൽ വർഷം പിന്നിട്ടിട്ടും ഇഡി അന്വേഷണം എങ്ങുമെത്തിയില്ല. യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പുകമറ സൃഷ്ടിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്നത്. കെ സുരേന്ദ്രന്റെ നിർദേശപ്രകാരം കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടിയും കുഴൽപ്പണം ഇറക്കിയതായി പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കേസുകൾ (പിഎംഎൽഎ) അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ല. കള്ളപ്പണക്കടത്തിന്റെ സമഗ്രമായ റിപ്പോർട്ടും കുറ്റപത്രവും ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും സമർപ്പിച്ചിരുന്നു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുന്ന കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന നേതാക്കളുടെ ബന്ധമുൾപ്പെടെ വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. കർണാടകത്തിൽനിന്ന് ഹവാല പണം ഇറക്കി. മാർച്ച് ആറുമുതൽ പല തവണയായാണ് ബിജെപിക്കായി പണംകൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.









0 comments