യുട്യൂബർ നടത്തിയിരുന്നത് വൻ രാസലഹരി ഇടപാട്

കാക്കനാട്: പാലച്ചുവട് ഫ്ലാറ്റിൽനിന്ന് രാസലഹരിയുമായി പിടിയിലായ യുട്യൂബർ കോഴിക്കോട് ചുങ്കം സ്വദേശിനി റിൻസി മുംതാസ് (32), സുഹൃത്ത് കല്ലായി സ്വദേശി യാസർ അറാഫത്ത് (34) എന്നിവരുടെ നേതൃത്വത്തിൽ നടന്നത് വൻതോതിലുള്ള ലഹരി ഇടപാട്. ഫ്ലാറ്റിൽ നേരിട്ട് എത്തുന്ന ആവശ്യക്കാർക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കൈമാറുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
തുതിയൂർ, പാലച്ചുവട് ഭാഗങ്ങളിൽ ഒഴിഞ്ഞപറമ്പുകളിലിരുന്ന് ഇവർ ലഹരി ഉപയോഗിച്ചിരുന്നു. യുട്യൂബിലൂടെ സിനിമ പ്രൊമോഷനുകൾ നടത്തിയിരുന്ന റിൻസിക്ക് ചലച്ചിത്രമേഖലയിലുള്ളവരുമായും അടുപ്പമുണ്ട്. ഇവരിൽ ചിലർക്കും റിൻസി രാസലഹരി കൈമാറിയിരുന്നതായാണ് സൂചന. സ്ഥിരമായി ഇടപാട് നടത്തിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഇവരുടെ ഫോണുകളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഫ്ലാറ്റിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നാർകോട്ടിക് വിഭാഗം അസി. കമീഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.









0 comments