അർജന്റീനയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

CM
വെബ് ഡെസ്ക്

Published on Oct 07, 2025, 02:07 PM | 1 min read

തിരുവനന്തപുരം: ലയണൽ മെസിയെയും ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെയും വരവേൽക്കാനായുള്ള കൊച്ചിയിലെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബർ മാസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. കർശന സുരക്ഷ സംവിധാനങ്ങൾ ഒരുക്കും. ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു. പാർക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏർപ്പാടാക്കും.


വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐ എ എസ് ഓഫീസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ ജില്ലാ കളക്ടർക്കാരിയിരിക്കും ഏകോപന ചുമതല. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, പി രാജീവ്, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും പങ്കെടുത്തു.


e167add8-2e


കൊച്ചിയിൽ 1997ൽ ഇന്ത്യയും ഇറാഖും തമ്മിലുള്ള നെഹ്‌റുകപ്പ്‌ ഫുട്‌ബോൾ മത്സരം ഒരുലക്ഷത്തോളം പേർ കണ്ടതായാണ്‌ അന‍ൗദ്യോഗിക കണക്ക്‌. 2017ൽ നടന്ന അണ്ടർ 17 ലോകകപ്പിൽ സുരക്ഷാകാരണങ്ങളാൽ കാണികളെ ഉൾക്കൊള്ളാവുന്ന ശേഷി 40,000 ആയി കുറച്ചിരുന്നു. തുടർന്ന്‌ ഐഎസ്‌എൽ മത്സരങ്ങളും ഇതേനിലയിലായിരുന്നു. സുരക്ഷാസംവിധാനങ്ങൾ വിശദമായി പരിശോധിച്ചാകും എത്ര പേർക്ക്‌ അർജന്റീനയുടെ കളി കാണാനാകുമെന്ന്‌ തീരുമാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home