കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം

kochi metro phase 2
വെബ് ഡെസ്ക്

Published on Sep 12, 2025, 08:00 PM | 1 min read

കൊച്ചി : ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണപ്രവൃത്തികളുടെ ഭാ​ഗമായി ന​ഗരത്തിൽ ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നതിനാൽ വെള്ളി രാത്രി മുതല്‍ ഒരാഴ്ചത്തേക്ക് സിവില്‍ ലൈന്‍ റോഡിലാണ് രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെ ​ഗതാ​ഗത നിയന്ത്രണം.


പാലാരിവട്ടത്തുനിന്നും കാക്കനാടേയ്ക്കുള്ള വഴിയില്‍ (പാടിവട്ടം ജങ്ഷന്‍ (ആക്‌സിസ് ബാങ്കിന് സമീപം) മുതല്‍ അസീസിയ വരെ ) ഒറ്റവരിയായിട്ടായിരിക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചെറിയ വാഹനങ്ങള്‍ പൈപ്പ്ലൈന്‍ റോഡ് കയറി, കെന്നടിമുക്ക്, ദേശീയമുക്ക് വഴി എന്‍ജിഒ ക്വാര്‍ട്ടേഴ്സ് വരെ പോകാവുന്നതാണ്. പുതിയ റോഡുവഴിയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഭാരം കൂടിയ വാഹങ്ങള്‍ ഇടപ്പള്ളി പൂക്കാട്ടുപടി റോഡ് വഴി സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home