കൊച്ചി മെട്രോ ഫീഡര്‍ ബസ്: ഇതുവരെ യാത്രചെയ്തത് രണ്ട്‌ ലക്ഷം പേര്‍

kochi metro feeder bus
വെബ് ഡെസ്ക്

Published on Apr 05, 2025, 03:30 PM | 1 min read

കൊച്ചി: ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് വലിയ കുതിപ്പ്. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3,102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്. ജനുവരി 16 മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സര്‍വ്വീസില്‍ ഇതേവരെ 2,05,854 പേര്‍ യാത്ര ചെയതു.


ഏറ്റവും ഒടുവില്‍ സര്‍വ്വീസ് ആരംഭിച്ച ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 773 പേര്‍ യാത്ര ചെയ്യുന്നു. ഇതുവരെ ഈ റൂട്ടില്‍  8573  പേര്‍ യാത്ര ചെയ്തു. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച ഈ പുതിയ ഇലക്ടിക് ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ്  സര്‍വ്വീസ് നടത്തുന്നത്. മാര്‍ച്ച് 19 ന് തുടങ്ങിയ സര്‍വ്വീസില്‍ ആദ്യ ആഴ്ച 1556 പേരാണ് യാത്ര ചെയ്തത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ 5415 പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ ഹൈകോർട്ട് റൂട്ടിൽ രണ്ടര ഇരട്ടി വർധനയാണ് ഉണ്ടായത്.


ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍  ഇപ്പോള്‍ പ്രതിദിനം ശരാശരി 1350ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 102564 പേര്‍ യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതേവരെ 54515 പേര്‍ യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 890 പേര്‍ യാത്ര ചെയ്യുന്നു. ഇതുവരെ 40202 പേതാണ്‌ യാത്ര ചെയ്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home