കൊച്ചി മെട്രോ ഫീഡർ ബസ് ഇൻഫോപാർക്ക് ഫേസ് ടൂവിലേക്കും

കൊച്ചി : കളമശേരിയിൽ നിന്ന് നേരിട്ട് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡർ ബസ് സർവീസ് ഇൻഫോ പാർക്ക് ഫേസ്-2 ലേക്ക് നീട്ടി. സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സർവീസ്. ഇത് കൂടാതെ കളമശേരിയിൽ നിന്ന് 7.10 ന് കാക്കനാട് വാട്ടർമെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളിൽ ഇൻഫോപാർക്ക് ഫേസ് 1 ലേക്കും സർവീസുണ്ട്.
ഫേസ് -2 ൽ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളിൽ ഫേസ് 1 ലേക്കും അവിടെ നിന്ന് 10.59, 12.44, വൈകിട്ട് 5.30. 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളിൽ വാട്ടർ മെട്രോയിലേക്കും കളമശേരിയിലേക്കും സർവീസുണ്ട്. വൈകിട്ട് 6.15 ന് ഫേസ്- 2 ൽ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്.









0 comments