പുതുവത്സരാഘോഷങ്ങൾ; കൂടുതൽ സർവ്വീസുകളൊരുക്കാൻ കൊച്ചി മെട്രോ

Kochi Metro

PHOTO: Kochi Metro

വെബ് ഡെസ്ക്

Published on Dec 30, 2024, 07:15 PM | 1 min read

കൊച്ചി > പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോയുടെ ഭാഗമായി കൂടുതൽ സർവ്വീസുകളുണ്ടാവും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ജനുവരി നാല്‌ വരെ 10 സർവ്വീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോടനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സർവ്വീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പുണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവ്വീസ് നടത്തും. അവസാന സർവ്വീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും അലുവയിൽ നിന്നും 1.45 നും ആയിരിക്കും


കൂടുതൽ സർവീസുമായി വാട്ടർ മെട്രോയും


ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചയ്ക്ക് ശേഷം 10 മിനിട്ട് വരെ ഇടവേളയിലാവും സർവീസ്. വൈകുന്നേരം 7 മണി വരെ സർവീസ് ഉണ്ടാകും. സുരക്ഷാ നിദ്ദേശങ്ങൾക്കനുസരിച്ച് വൈകിട്ട് ഏഴിന് ശേഷം ഫോർട്ട് കൊച്ചി സർവീസ് നിർത്തിവയ്ക്കും. വൈപ്പിനിലേയ്ക്കുള്ള സാധാരണ സർവീസ് രാത്രിയിലും തുടരും. രാത്രി 11.30 ന് ശേഷം വൈപ്പിനിൽ നിന്നും ഹൈക്കോടതി ജെട്ടിയിലേയ്ക്ക് പത്ത് മിനിട്ടിൽ താഴെ ഇടവേളയിൽ സർവീസ് ഉണ്ടാകും. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home