കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി ; കിൻഫ്രയ്‌ക്ക് 1340 ഏക്കർ നൽകും

തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത 1450 ഏക്കർ ഭൂമിയിൽ 1340 ഏക്കർ കിൻഫ്രയുടെ പേരിൽ മാറ്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് (എസ്‌പിവി) കൈമാറിയ 110 ഏക്കർ ഒഴിച്ചുള്ള ഭൂമിയാണ് കൈമാറുക. നാഷണൽ ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്‌റ്റ് (എൻഐസിഡിഐടി) വ്യവസായിക ഇടനാഴിക്ക് ഓരോ ഘട്ടത്തിലും അനുവദിക്കുന്ന ഫണ്ടിന് ആനുപാതികമായ ഭൂമി എസ്‌പിവിക്ക് കൈമാറാൻ കിൻഫ്ര ബോർഡിന് അനുമതി നൽകി.









0 comments