print edition 50 കോടി നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് 
ധനസഹായം: മന്ത്രി കെ എന്‍ ബാലഗോപാല്‍

k n balagopal on trump's tariff
വെബ് ഡെസ്ക്

Published on Oct 26, 2025, 02:00 AM | 1 min read


കുട്ടിക്കാനം (ഇടുക്കി)​

സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ ധനസഹായം നല്‍കാനുള്ള നടപടി അവസാനഘട്ടത്തിലെത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ‘ലോകം കൊതിക്കും കേരളം’ വിഷന്‍ 2031 സംസ്ഥാനതല ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വിനോദസഞ്ചാരമേഖലയിൽ വൻകുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും. ഇക്കുറി ബജറ്റില്‍ 20 ശതമാനം കൂടുതല്‍ ഫണ്ട് അനുവദിച്ചത് ടൂറിസം വകുപ്പിനാണ്‌. നിര്‍മിതബുദ്ധിയിലൂടെയുള്ള ദ്രുതഗതി മാറ്റത്തെ അനുകൂലമായി മാറ്റാന്‍ കേരളത്തിലെ ടൂറിസം മേഖല സജ്ജമാകണം. കല, പാചകം തുടങ്ങിയവയ്‌ക്ക്‌ വലിയ സാധ്യതയുണ്ട്‌. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ക്രൂയിസ് ടൂറിസം, പിൽഗ്രീം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home