കെ എം എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം സ്റ്റേ ചെയ്തു

kerala government in supreme court
വെബ് ഡെസ്ക്

Published on Apr 30, 2025, 11:56 AM | 1 min read

ന്യൂഡൽഹി: കെ എം എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടിരുന്നത്.


കെ എം എബ്രഹാം 2015-ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്


ജസ്റ്റിസ്‌ കെ ബാബുവാണ് ഉത്തരവിട്ടത്. ഈ ഉത്തരവാണിപ്പോൾ സുപ്രീംകോടതി സ്റ്റെ ചെയ്തിരിക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

Home