നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു: സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്

klibf dbi award
വെബ് ഡെസ്ക്

Published on Apr 05, 2025, 06:13 PM | 1 min read

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജിനുള്ള പുരസ്കാരമാണ് ദേശാഭിമാനിക്ക് ലഭിച്ചത്. റെഡ് എഫ് എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം), കേരള വിഷൻ ന്യൂസും (ദൃശ്യ മാധ്യമം) ആണ് സമഗ്ര കവറേജിനുള്ള അവാർഡ് നേടിയ മറ്റ് മാധ്യമങ്ങൾ.


ശ്യാമ രാജീവ് (ജനയുഗം), നവജിത് എ (കൈരളി ന്യൂസ് ഓൺലൈൻ), ഗോകുൽനാഥ് (മാതൃഭൂമി ന്യൂസ്) എന്നിവർ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് അര്‍ഹരായി. കെ ബി ജയചന്ദ്രൻ (മെട്രോവാർത്ത) മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡും ശിവപ്രസാദ് എസ് (റിപ്പോർട്ടർ ടി വി) മികച്ച വീഡിയോഗ്രാഫർക്കുമുള്ള അവാർഡും നേടി. 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home