അവശ്യ സാധനങ്ങൾ 10 മിനിറ്റിൽ വീട്ടിലെത്തിക്കാൻ കിരാന പ്രോ

ദീപക് രവീന്ദ്രൻ (വലത്)
തൃശൂർ: ക്വിക്ക് കൊമേഴ്‌സിന്റെ പുതിയ മുഖമായി കിരാന പ്രോ. പലചരക്ക് കടകളിൽ നിന്ന് 10 മിനിറ്റ് കൊണ്ട് സാധനങ്ങൾ ലഭ്യമാക്കുന്ന കിരാന പ്രോ പദ്ധതിക്ക് തൃശൂരിൽ തുടക്കമിട്ടിരിക്കുകയാണ്. രാജ്യത്തുടനീളം ചില്ലറ വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്ന പലചരക്ക് കടകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചത്.
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) സംരംഭത്തിന്റെ പിന്തുണയോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പെട്ടെന്ന് നിറവേറ്റാനാണ് ഈ പുതിയ സംരംഭം ലക്ഷ്യമിടുന്നത്. തൃശൂരിൽ സ്ഥാപിക്കുന്ന സിറ്റി ഓഫീസ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 മുതൽ 100 ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങളെ വിപുലീകരിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കിരാന പ്രോ വമ്പിച്ച ഓഫറുകൾ നൽകുന്നുണ്ട്. RS1 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 പേർക്കും THRISSURPOORAM എന്ന കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 തൃശൂർകാർക്കും 300 രൂപയിൽ താഴെ വരുന്ന എല്ലാ ഓർഡറുകളും വെറും 1 രൂപയ്ക്ക് ലഭിക്കും.
കിരാന പ്രോയുടെ സഹസ്ഥാപകനായ ദീപക് രവീന്ദ്രൻ, തൃശൂർ സ്വദേശിയാണ്. സ്വന്തം നാട്ടിൽ സ്വദേശ് സൊല്യൂഷൻസ് എന്ന പേരിൽ തുടങ്ങിയ സ്റ്റാർട്ടപ്പിലൂടെയാണ് സംരംഭക യാത്ര ആരംഭിച്ചത്. നാട്ടിലെ ചെറുകിട വ്യാപാരികളെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യമാണ് തന്റെ പുതിയ സംരംഭം വഴി താൻ മുന്നോട്ടുവെയ്‌ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ടെക്‌നോളജിയുടെ അടുക്കളയിൽ നിന്ന് തദ്ദേശീയ സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കും ആനുകൂല്യം നൽകുക എന്നതാണ് ദീപകിന്റെ ലക്ഷ്യം.
പ്രീ-സീഡ് ഫണ്ടിങ്ങിലൂടെ അടക്കം സംരംഭം വലിയ നിക്ഷേപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ടർബോ സ്റ്റാർട്ട്, അൺപോപ്പുലർ വെഞ്ച്വേഴ്സ്, ബ്ലൂം ഫൗണ്ടേഴ്സ് ഫണ്ട്, തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെയും മിൽക്ക്ബാസ്‌ക്കറ്റിന്റെ യതീഷ് തൽവാഡിയ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വികാസ് തനേജ എന്നിവരുടേയും പിന്തുണയോടെയാണ് കിരാന പ്രോ മുന്നോട്ടുപോവുന്നത്.
കിരാന പ്രോയുടെ പുതിയ സിറ്റി ഓഫീസ് കേരളത്തെ ടെക് സ്റ്റാർട്ടപ്പുകളുടെ ഹബ്ബാക്കും എന്ന പ്രതീക്ഷയിൽ കമ്പനിയും സംരംഭകരും ഒരുങ്ങുന്നു. തൃശൂരിലെ ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇതിനകം തന്നെ കിരാന പ്രോ കരുത്തേകാൻ തുടങ്ങി.
തൃശൂർ നഗരത്തിലെ ബിസിനസ് സാദ്ധ്യതകളിൽ വിശ്വാസമുള്ളത് കൊണ്ടാണ് തൃശൂരിൽ ആസ്ഥാനം സ്ഥാപിക്കുന്നതെന്ന് കിരാനപ്രോയുടെ സഹസ്ഥാപകനും സിടിഒയുമായ ദിപങ്കർ സർക്കാർ പറഞ്ഞു.









0 comments