മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

print edition കിഫ്‌ബി രജതജൂബിലി ആഘോഷം ഇന്ന്‌

kiifb kerala
വെബ് ഡെസ്ക്

Published on Nov 04, 2025, 03:15 AM | 1 min read


തിരുവനന്തപുരം

കേരളത്തിന്റെ വികസനത്തിൽ പുത്തൻ അധ്യായങ്ങൾ തീർത്ത കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡി (കിഫ്‌ബി) ന്റെ രജതജൂബിലി ആഘോഷം ചൊവ്വാഴ്‌ച കനകക്കുന്ന്‌ കൊട്ടാരത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കും. കിഫ്‌ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സെമിനാർ, പൊതുസമ്മേളനം എന്നിവയാണ്‌ രജതജൂബിലി ആഘോഷപരിപാടികൾ.


പകൽ രണ്ടിന്‌ കനകക്കുന്ന്‌ പാലസിലാണ്‌ സെമിനാർ. വൈകിട്ട്‌ ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കിഫ്‌ബി രജതജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നവകേരള ദർശനവും കിഫ്‌ബിയും വിഷയം സിഇഒ ഡോ. കെ എം എബ്രഹാം അവതരിപ്പിക്കും. മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.


1999 ലെ കേരള അടിസ്ഥാന സ‍ൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ്‌ കിഫ്‌ബി നിലവിൽ വന്നത്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ നിയമ ഭേദഗതിയിലൂടെ കിഫ്‌ബിയെ ശാക്തീകരിച്ചു. ഇരുപതോ ഇരുപ്പത്തഞ്ചോ വർഷം കാത്തുനിൽക്കാതെ അത്യന്താപേക്ഷിതമായ പശ്‌ചാത്തല സ‍ൗകര്യം ഉടൻ സൃഷ്ടിക്കുക എന്ന തത്വമാണ്‌ കിഫ്‌ബിയിലൂടെ നടപ്പാക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home