‘ഫിബോ’ കെഫോണിന്റെ 
ഭാഗ്യചിഹ്നം

kfon fibo
വെബ് ഡെസ്ക്

Published on Aug 13, 2025, 01:19 AM | 1 min read


തിരുവനന്തപുരം

കെഫോണ്‍ ടീഷര്‍ട്ടണിഞ്ഞ ഫിബോ എന്ന് പേരിട്ട കടുവ ഇനി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ ഭാഗ്യചിഹ്നം.


കുട്ടിത്തം തുളുമ്പുന്ന ഫിബോയെ കെഫോണിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് അവതരിപ്പിച്ചത് . കെഫോ ണ്‍ ജീവനക്കാരുടെ ഇടയില്‍ നടത്തിയ മത്സരത്തില്‍നിന്നാണ് ‘ഫിബോ' എന്ന പേര് തെരഞ്ഞെടുത്തത്. കെഫോണ്‍ സേവനങ്ങളെ സംബന്ധിച്ചുള്ള യൂസര്‍ ട്യൂട്ടോറിയല്‍ വീഡിയോകളിലും കെഫോണിന്റെ പരസ്യങ്ങളിലും ‘ഫിബോ' പ്രത്യക്ഷപ്പെടും. കെഫോണിനെ കൂടുതല്‍ ജനകീയമാക്കാനും ഉപയോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച്‌ അവബോധം നല്‍കാനും ലക്ഷ്യമിട്ടാണ് ‘ഫിബോ'യെ അവതരിപ്പിച്ചതെന്ന് എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home