വേടനെതിരെ വിദ്വേഷപ്രസംഗം: കേസരി പത്രാധിപർ എൻ ആർ മധുവിനെ അറസ്റ്റ് ചെയ്തു

കൊല്ലം: മലയാളം റാപ്പ് ഗായകൻ ഹിരൺദാസ് മുരളി എന്ന വേടനെതിരായ വിദ്വേഷപ്രസംഗം നടത്തിയ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കിഴക്കേ കല്ലട പൊലീസ് മധുവിനെ അറസ്റ്റ് ചെയ്തത്. ശേഷം ജാമ്യത്തിൽ വിട്ടു.
പുതിയിടം ക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിൽ കഴിഞ്ഞ പതിനൊന്നിനായിരുന്നു ആര്‍എസ്എസ് നേതാവായ എൻ ആർ മധുവിന്റെ വിദ്വേഷ പ്രസംഗം. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന് പിന്നിൽ രാജ്യത്തെ വിഘടനവാദികളാണെന്നുമാണ് പ്രസംഗത്തിൽ പറഞ്ഞത്. അറേബ്യൻ ഫുഡിന്റെ രൂക്ഷഗന്ധം വമിക്കുന്ന തെരുവോരങ്ങൾ കേരളത്തിന്റെ നിലവിലുള്ള കാഴ്‌ചയാണെന്നും ഷവർമ കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എൻ ആർ മധു പറഞ്ഞു.
വർഗീയവിഷം വമിപ്പിക്കുന്ന വാക്കുകൾക്കെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. മുധുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാകമ്മിറ്റി കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു.









0 comments