മണ്ണെണ്ണ വിതരണം ചെയ്യുന്നില്ല; റേഷൻകടകൾക്ക് നോട്ടീസ്

തിരുവനന്തപുരം: മണ്ണെണ്ണ വിതരണം ചെയ്യാത്ത റേഷൻകട ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വാതിൽപ്പടിയായി മണ്ണെണ്ണ എത്തിച്ചാലേ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് വ്യാപാരികൾ. മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് 3.40 രൂപയായിരുന്ന കമീഷൻ ആറുരൂപയായി ഭക്ഷ്യവകുപ്പ് ഉയർത്തിയിരുന്നു. ഹോൾസെയിൽ ഡീലറുകളിൽ മണ്ണെണ്ണയെടുക്കണമെന്ന നിബന്ധനയിലാണ് കമീഷൻ ഉയർത്തിയത്. പ്രതീക്ഷിച്ച തുക ലഭിക്കാത്തതിനാൽ കടകളിൽ മണ്ണെണ്ണ എത്തിച്ചുനൽകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ഹോൾസെയിൽ ഡീലർമാരുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. 2025-26 വർഷം ആദ്യപാദത്തിലാണ് കേന്ദ്രസർക്കാർ 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചത്. രണ്ടരവർഷമായി കുറഞ്ഞ തോതിലാണ് അനുവദിച്ചിരുന്നത്. ഇതുകാരണം ഹോൾസെയിൽ ഡീലർമാർക്ക് കുറഞ്ഞ തുകയേ കമീഷനായി ലഭിച്ചിരുന്നുള്ളൂ.








0 comments