കേരളത്തിൽ ആദ്യത്തെ സാനിട്ടറി വേസ്റ്റ് എനർജി പ്ലാന്റ്; ഉദ്ഘാടനം ആഗസ്ത് 13ന്

തിരുവനന്തപുരം : വർക്കല നഗരസഭയിൽ പുതുതായി നിർമിച്ച സാനിട്ടറി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ ഉദ്ഘാടനം ആഗസ്ത് 13ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് സാനിട്ടറി നാപ്കിന്നിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റ് ഒരുങ്ങുന്നത്. വർക്കല ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 4.30നാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. ആറ്റിങ്ങൽ എംഎൽഎ വി ജോയ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.
രാജ്യത്തെ ഏറ്റവും നല്ല നഗരസഭയ്ക്കുള്ള അംഗീകാരം ലഭിച്ച വർക്കല നഗരസഭയിൽ തന്നെയാണ് സംസ്ഥാനത്ത് ആദ്യത്തെ സാനിട്ടറി നാപ്കിൻ ടു എൻർജി പ്ലാന്റും ഒരുങ്ങുന്നത്. ഗാർഹിക ബയോമെഡിക്കൽ സാനിട്ടറി മാലിന്യങ്ങളായ ഡയപ്പറുകൾ, സാനിട്ടറി പാഡുകൾ, കോണ്ടംസ്, പുനരുപയോഗ സാധ്യമല്ലാത്ത തുണികൾ, മുടി എന്നിവ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനായി സംസ്ഥാന പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡിന്റെ സാങ്കേതിക അനുമതിയോട് കൂടിയാണ് വർക്കലയിൽ നഗരസഭ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാനായ കെ എം ലാജിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ക്ലീൻ വർക്കല, സീറോ പ്ലാസ്റ്റിക്ക് ക്യാപയിനിങ് എന്നിവ വിജയം കണ്ടിരുന്നു.









0 comments