മോഹനന്‍ കുന്നുമ്മലിനും മിനി കാപ്പനുമെതിരെ പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനും മുന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനുമെതിരെ നിയമനടപടിയുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
സിന്‍ഡിക്കേറ്റ്‌സിന്റെ മിനിറ്റ്‌സില്‍ വി സിയും മിനി കാപ്പനും തിരിമറി നടത്തിയെന്ന് ആരോപിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗം ലെനില്‍ ലാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.
യോഗം കൈക്കൊള്ളാത്ത തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തതായും വഞ്ചന, ഔദ്യോഗിക രേഖകളില്‍ കൃത്രിമം വരുത്തല്‍, ഗൂഢാലോചന എന്നീ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. മിനി കാപ്പന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കിയത് ചട്ടലംഘനമാണെന്നും അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ വൈസ് ചാന്‍സലര്‍ തയ്യാറാക്കിയ മിനിറ്റ്‌സില്‍ ഈ ഭാഗം ബോധപൂര്‍വം ഒഴിവാക്കിയെന്നുമാണ് ആരോപണം.









0 comments