രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സർവകലാശാലയിലെത്തി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ വ്യാഴാഴ്‌ച സർവകലാശാലയിലെത്തി ചുമതല നിർവഹിച്ചു. രജിസ്ട്രാര്‍ സസ്‌പെന്‍ഷിലാണെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നുമുള്ള താൽക്കാലിക വൈസ് ചാൻസിലർ ഡോ. മോഹനനന്‍ കുന്നുമ്മലിന്‍റെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.
ബുധനാഴ്‌ച സർവകലാശാലയിലെത്തിയ അനിൽകുമാർ ഒരു ദിവസത്തെ അവധിക്കായി താൽക്കാലിക വി സി മോഹൻ കുന്നുമ്മേലിന് അപേക്ഷ നൽകി. എന്നാൽ, ഇത് വിസി നിരസിച്ചു. താൻ ഇപ്പോഴും സർവകലാശാലയുടെ രജിസ്‌ട്രാറാണെന്നും സിൻഡിക്കറ്റാണ് തന്നെ നിയമിച്ചതെന്നും കെ എസ് അനിൽകുമാർ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വ്യാഴാഴ്‌ച ഓഫീസിലെത്തിയത്.
താൽക്കാലിക വിസി നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്‌ത അനിൽകുമാറിനെ സിൻഡിക്കറ്റ് തിരിച്ചെടുത്തിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു. സിൻഡിക്കറ്റ് തിരിച്ചെടുത്ത രജിസ്‌ട്രാർ കെ എസ് അനിൽകുമാറിനോട് ഓഫീസിലെത്തരുതെന്ന് താൽക്കാലിക വിസിയായി എത്തിയ സിസ തോമസ് നിർദേശിച്ചിരുന്നു. ഈ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് സിൻഡിക്കറ്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.









0 comments