കടമക്കുടി ഭൂമിയിലെ മനോഹരമായ ഗ്രാമമെന്ന് ആനന്ദ് മഹീന്ദ്ര; കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി

കൊച്ചി: എറണാകുളത്തെ കടമക്കുടി ദ്വീപിനെ പ്രശംസിച്ച വ്യവസായി ആനന്ദ് മഹീന്ദ്രയെ പ്രകൃതി ഭംഗികാണാൻ ക്ഷണിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കടമക്കുടി... ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്ന് എന്നായിരുന്നു ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തത്.
'കേരളത്തിലെ കടമക്കുടി... ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്ന്. ഈ ഡിസംബറിൽ കൊച്ചിയിലേക്ക് ബിസിനസ് ടൂർ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് അര മണിക്കൂർ മാത്രം അകലെയാണിത്'- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. അവിശ്വസനീയമായ പ്രകൃതിഭംഗി ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചത്.
എറണാകുളത്തെ കടമക്കുടി ദ്വീപിനെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ തിളക്കമേറിയത്. സമൂഹമാധ്യമങ്ങളിലൂടെ കടമക്കുടിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരാണ് കൂടുതലും. കൊച്ചിയിൽനിന്ന് എളുപ്പമെത്താം എന്നതും കടമക്കുടിയുടെ ജനപ്രിയത കൂട്ടുന്നു.
0 comments