വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

Ease of Doing Business .jpg
വെബ് ഡെസ്ക്

Published on Nov 11, 2025, 08:42 PM | 1 min read

ന്യൂഡൽഹി: വ്യവസായ സംരംഭകർക്ക്‌ സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) കേരളം രാജ്യത്ത്‌ ഒന്നാമത്. തുടർച്ചായായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത്‌ ഒന്നാമതെത്തുന്നത്‌. കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ്‌ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിൽനിന്ന്‌ ഏറ്റുവാങ്ങി.


p rajeev

കേന്ദ്രം നിർദേശിച്ച 434 റിഫോംസുകളിൽ 430 എണ്ണവും നടപ്പാക്കിയ കേരളം ആകെ 99.3 റിഫോംസും നടപ്പാക്കിയെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ ഫാസ്‌റ്റ്‌ മൂവേഴ്‌സ്‌, ആസ്‌പിരന്റ്‌സ്‌, ആസ്‌പേഴ്‌സ്‌ എന്നീ മൂന്നുവിഭാഗങ്ങളാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിച്ചത്‌. ഉന്നത ശ്രേണിയായ ഫാസ്‌റ്റ്‌ മൂവേഴ്‌സിൽ ഉൾപ്പെട്ട കേരളം പദവി നിലനിർത്തുകയായിരുന്നു. കേരളത്തെ കേന്ദ്രവാണിജ്യമന്ത്രി പൂയൂഷ്‌ ഗോയൽ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.


വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടിക തയ്യാറാക്കുന്നത്‌. രാജ്യത്തിന്റെ വ്യവസായചിത്രത്തിൽ ഒരിടത്തും മുമ്പ്‌ കേരളം ഉണ്ടായിരുന്നില്ലാത്ത ഇടത്തുനിന്നാണ്‌ ഒന്നും രണ്ടും പിണറായി സർക്കാരുകൾ രാജ്യത്തെ പ്രധാന വ്യവസായ ഭൂമികയായി സംസ്ഥാനത്തെ മാറ്റിയത്‌.


കേന്ദ്ര വാണിജ്യ–-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ 2020 ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2021 ൽ 13 പടികൾ കയറി കേരളം 15-ാമത്‌ എത്തി. 2022–23 വർഷത്തെ പട്ടികയിൽ ഒറ്റയടിക്ക്‌ 14 പടികൾ കയറിയാണ് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.








deshabhimani section

Related News

View More
0 comments
Sort by

Home