വിഷം ഉള്ളിൽചെന്ന് ചികിത്സയിലിരുന്ന സൈനികനും ഭാര്യയും മരിച്ചു

പെരുവള്ളൂർ: വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന യുവ സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധിഷ് (31), ഭാര്യ കെ റിൻഷ (31) എന്നിവരാണ് മരിച്ചത്. 14ന് ജമ്മുവിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വിഷം അകത്തുചെന്നനിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് റിൻഷയുടെ മരണം. മൃതദേഹം വ്യാഴാഴ്ച രാവിലെ പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. വ്യാഴം ഉച്ചയോടെ നിധിഷും മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മദ്രാസ് 3 റെജിമെന്റിൽ നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്.
കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. ഡിസംബറിൽ അവധിക്കുവന്നപ്പോൾ റിൻഷയെയും കൂടെകൊണ്ടുപോയതായിരുന്നു. സിപിഐ എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെ മകനാണ് നിധിഷ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോ ഫിൻ, ഏരിയാ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സൂപ്പർ വൈസർ). കണ്ണൂർ പിണറായിയിൽ പതേനായ തയ്യിൽ സുരാജന്റെ മകളാണ് റിൻഷ. അമ്മ: വസന്ത. സഹോദരിമാർ: സുഭിഷ, സിൻഷ.









0 comments