കേരള സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ ; അനന്തപത്മനാഭന്‍, സേവ്യര്‍ പുല്‍പ്പാട്ട്, കലാമണ്ഡലം സരസ്വതി എന്നിവർക്ക് ഫെലോഷിപ്

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വീണ വിദ്വാൻ എ അനന്തപത്മനാഭൻ, നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട്, നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവർക്കാണ് ഫെലോഷിപ്. അക്കാദമിയുടെ പരിധിയിൽ വരുന്ന വിവിധ കലാമേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ പ്രതിഭകൾക്കാണ് ഫെലോഷിപ് നൽകുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ഫെലോഷിപ്. 2024ലെ അവാർഡിന് 18 പ്രതിഭകളേയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പേരെയും തെരഞ്ഞെടുത്തു. അവാർഡ്, ഗുരുപൂജാ പുരസ്‌കാര ജേതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശിൽപ്പവും ലഭിക്കും. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ പറഞ്ഞു.
അവാർഡ് ജേതാക്കൾ: ചേപ്പാട് എ ഇ വാമനൻ നമ്പൂതിരി -(ശാസ്ത്രീയസംഗീതം–- വായ്‌പാട്ട്), ആവണീശ്വരം വിനു -(വയലിൻ), തൃക്കരിപ്പൂർ രാമകൃഷ്ണമാരാർ -(ചെണ്ട), മഹേഷ് മണി - (തബല), സ്റ്റീഫൻ ദേവസി (കീബോർഡ്), മിൻമിനി ജോയ് (ലളിതസംഗീതം), കോട്ടയം ആലീസ് (ആലീസ് ഉണ്ണിക്കൃഷ്ണൻ, -ലളിതഗാനം), ഡോ.ശ്രീജിത്ത് രമണൻ - (നാടകം–- നടൻ, സംവിധായകൻ), അജിത നമ്പ്യാർ - (നാടകം–-നടി), വിജയൻ വി നായർ - (നാടകം–-നടൻ, സംവിധായകൻ), ബാബുരാജ് തിരുവല്ല - (നാടകം–-നടൻ), ബിന്ദു സുരേഷ് -(നാടകം–- നടി), കപില - (കൂടിയാട്ടം, നങ്ങ്യാർകൂത്ത്), കലാമണ്ഡലം സോമൻ -(കഥകളി വേഷം), ഡോ.കലാമണ്ഡലം രചിത രവി - (മോഹിനിയാട്ടം), അപർണ വിനോദ്മേനോൻ - (ഭരതനാട്യം), കലാഭവൻ സലീം - (മിമിക്രി), ബാബു കോടഞ്ചേരി - (കഥാപ്രസംഗം).
22 പേർക്ക് ഗുരുപൂജ പുരസ്‌കാരം
2204ൽ 22 പ്രതിഭകൾക്കാണ് കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നൽകുന്നത്.
ബാബുനരേന്ദ്രൻ ജി കടയ്ക്കൽ - (ശാസ്ത്രീയസംഗീതം), കെ എസ് സുജാത (ശാസ്ത്രീയസംഗീതം), ചെമ്പഴന്തി ചന്ദ്രബാബു (ഗാനരചന), കലാമണ്ഡലം ടി എൻ ലീലാമണി (നൃത്തം), പി ജെ ബേണി (ഗിറ്റാർ, മാൻഡൊലിൻ), കോട്ടയ്ക്കൽ നാരായണൻ - (കഥകളിസംഗീതം), പാറശാല വിജയൻ / കെ വിജയകുമാർ - (നാടകം–-നടൻ), പി എ എം ഹനീഫ് - (നാടകകൃത്ത്), എം ടി അന്നൂർ - (നാടകം–- സംവിധായകൻ,നടൻ), കൊല്ലം തുളസി (എസ് തുളസീധരൻ നായർ, നടൻ–- നാടകകൃത്ത്), കെപിഎസി രാജേന്ദ്രൻ (നാടകം–- നടൻ), സുദർശനൻ വർണം -(രംഗശിൽപ്പം), കെ കെ ആർ കായിപ്പുറം( കെ കെ രത്തിനൻ, നാടകരചന), മാന്നാനം ബി വാസുദേവൻ -(ശാസ്ത്രീയസംഗീതം), കലാമണ്ഡലം അംബിക -(ശാസ്ത്രീയസംഗീതം), കരിയപ്പിളളി മുഹമ്മദ് -(കെ എം മൂഹമ്മദ്, ദീപവിതാനം), കുട്ടമത്ത് ജനാർദനൻ -(ഓട്ടൻതുളളൽ), ജയപ്പൻ പള്ളുരുത്തി (കെ വി ജയപ്രകാശൻ ,തബല), നെട്ടയം സൈനുദ്ദീൻ (നാടകം), കിളിയൂർ സദൻ (കഥാപ്രസംഗം), മുക്കം സലിം (മൃദംഗം), കലാഭവൻ നൗഷാദ് - (മിമിക്രി).








0 comments