കഴിഞ്ഞ വിജ്ഞാപനം മുതൽ ബിരുദധാരികളല്ലാത്തവർക്ക്‌ 
 മാത്രമായി എൽജിഎസ്‌ നിയമനം പരിമിതപ്പെടുത്തിയിരുന്നു

ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു ; 
അടുത്ത ദിവസം പുതിയ പട്ടിക

kerala psc last grade servant rank list
വെബ് ഡെസ്ക്

Published on Jul 19, 2025, 03:10 AM | 2 min read


തിരുവനന്തപുരം

ലാസ്റ്റ് ​ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ 535 / 2023 ) പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി. 14 ജില്ലകളിൽ മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലുമായി 17549 പേരാണുള്ളത്. വെള്ളിയാഴ്ച മുതൽ ഒഴിവുവരുന്ന നിയമനങ്ങളെല്ലാം ഇതിൽ നിന്നാകും. നിലവിലുള്ള ഒഴിവുകൾക്ക് പുറമേ പ്രതീക്ഷിത ഒഴിവുകൂടി കണ്ടാണ് പിഎസ്‍സി നിയമനം നടത്തുന്നത്.


കഴിഞ്ഞ വിജ്ഞാപനം മുതൽ ബിരുദധാരികളല്ലാത്തവർക്ക്‌ മാത്രമായി എൽജിഎസ്‌ നിയമനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ നോട്ട്‌ ജോയിനിങ്‌ ഡ്യൂട്ടി (എൻജെഡി) ഒഴിവുകൾ കുറഞ്ഞു. മുൻ വർഷങ്ങളിൽ അധിക യോഗ്യതയുള്ളവരിൽ ധാരാളം പേർ നിയമനം ലഭിച്ചാലും ജോലിയിൽ ചേരാറില്ലായിരുന്നു. പലരും മറ്റു ജോലി ലഭിക്കുമ്പോൾ രാജിവച്ച് പോകുന്ന സാചചര്യങ്ങളുമുണ്ടായി. ബിരുദം ഇല്ലാത്തവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയതോടെ നിയമനശുപാർശ ലഭിച്ച ഭൂരിഭാഗം പേരും ജോലിയിൽ ചേരുന്നുണ്ട്‌. 2019 ലെ പട്ടികയിൽ നിന്നും 8255 പേർക്ക് നിയമന ശുപാർശ അയച്ചിരുന്നു.


മുൻവർഷങ്ങളിൽ എല്ലാ വകുപ്പുകളിലുമായി ലാസ്റ്റ് ​ഗ്രേഡ് സർവന്റ് തസ്തികയ്ക്ക് ഒറ്റപരീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, 2019 മുതൽ സെക്രട്ടറിയറ്റിലേക്കും, സർവകലാശാലകളിലേക്കും പ്രത്യേകം പരീക്ഷ നടത്താൻ തുടങ്ങി. ഈ തസ്തികകളിലെ നിയമനക്കണക്ക് ഇതിൽ ഉൾപ്പെടു
ന്നില്ല.


തദ്ദേശ വകുപ്പ് നിയമനം ; ഒറ്റദിവസം 42 ഒഴിവ്‌ , ഒരാഴ്ചയ്ക്കുള്ളിൽ 
433 എണ്ണം കൂടി

പ്രത്യേക ഡ്രൈവിലൂടെ തദ്ദേശവകുപ്പ്‌ ഒറ്റദിവസം കൊണ്ട്‌ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത് 42 ഒഴിവുകൾ. സ്ഥാനക്കയറ്റത്തെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട ഓഫീസ് അറ്റൻഡന്റ് ഒഴിവുകളാണ്‌ ഇത്‌. വ്യാഴാഴ്‌ച അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് വേണ്ടിയായിരുന്നു ഈ ഇടപെടൽ. മന്ത്രി എം ബി രാജേഷിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ജോയിന്റ് ഡയറക്ടർമാർ അടിയന്തര സ്വഭാവത്തിൽ സ്പെഷ്യൽ ഡ്രൈവിലൂടെ ഇടപെട്ടത്‌. ഒരാഴ്ചക്കുള്ളിൽ 433 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യും.


പൊതുസ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുമ്പോഴാണ്, ഇതേത്തുടർന്നുണ്ടായ സ്ഥാനക്കയറ്റം മൂലം സൃഷ്ടികപ്പെടുന്ന ഒഴിവുകളും അതേസമയം തന്നെ റിപ്പോർട്ട് ചെയ്യുന്നത്‌. ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തത് 1,068 ഒഴിവുകളാണ്‌. ഈ നിയമനങ്ങൾ നടന്നുവരുന്നു. നാലു വർഷത്തിനിടെ തദ്ദേശ വകുപ്പിൽ 5,256 പിഎസ്‌സി നിയമനം നടന്നു. തദ്ദേശ വകുപ്പിലെ ഒഴിവുകൾ അതാത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനായി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു.

തദ്ദേശ വകുപ്പിൽ 2025ലെ സംസ്ഥാനതലത്തിലെ പൊതുസ്ഥലംമാറ്റങ്ങൾ ഈ ആഴ്ച പൂർത്തിയായി. 6,747 പേർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിൽ 4,898 പേർക്ക് സ്ഥലംമാറ്റം ലഭിച്ചു.


1,065 ജീവനക്കാർക്ക്‌ സ്ഥാനക്കയറ്റം നൽകി. പരാതികൾ പരമാവധി ലഘൂകരിച്ചും ബാഹ്യഇടപെടൽ ഒഴിവാക്കിയും പൂർണമായും ഓൺലൈൻ സോഫ്‌റ്റ്‌വെയർ വഴിയാണ് നടപടികൾ പൂർത്തിയാക്കിയത്.


നഗരസഭകളിൽ എട്ട് വിഭാഗങ്ങളിലായി 371ഉം പഞ്ചായത്തുകളിൽ 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തിക അധികമായി സൃഷ്ടിച്ചിരുന്നു. പൊതുഭരണ വകുപ്പിൽ നിന്ന് അധികമായി 208 ഓഫീസ് അറ്റൻഡന്റുമാരെ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്തു.


psc




deshabhimani section

Related News

View More
0 comments
Sort by

Home