ഇന്ന്‌ കേരള പൊലീസ് സ്മൃതി ദിനം; രക്തബന്ധുവെ പോൽ 
ഇ‍ൗ പൊലീസ്‌

kerala police pol blood
avatar
ഫെബിൻ ജോഷി

Published on Oct 21, 2025, 12:15 AM | 1 min read

ആലപ്പുഴ: കേരളത്തെ 100 ശതമാനം സന്നദ്ധ രക്തദാന സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആരംഭിച്ച പോൽ–ബ്ലഡ്‌ ആപ്പിലൂടെ ഇതുവരെ ലഭ്യമാക്കിയത്‌ 50,711 യൂണിറ്റ്‌ രക്തം. -30,141 ജീവിതങ്ങളിലേക്ക്‌ പൊലീസിന്റെ കരുതലെത്തി. 13,379 യൂണിറ്റ്‌ അപൂർവ രക്‌തഗ്രൂപ്പുകളും എത്തിക്കാനായി. പദ്ധതി ആരംഭിച്ച 2021–ൽ 7,253 യൂണിറ്റ്‌ രക്‌തംനൽകി. 2022–12,926, 2023–11,021, 2024–10,476, 2025–9,035 യൂണിറ്റ്‌ വീതമാണ്‌ നൽകിയത്‌. 1,14,588 പേർ രക്തദാതാക്കളായി രജിസ്‌റ്റർചെയ്‌തു. വ്യക്തികൾക്ക് രക്തദാതാക്കളായി രജിസ്റ്റർ ചെയ്യാനും ആവശ്യമുള്ളപ്പോൾ രക്തം അഭ്യർഥിക്കാനും ആപ്പിലൂടെ കഴിയും. പേരൂർക്കടയിലെ സ്‌പെഷ്യൽ ആംഡ് പൊലീസ് ക്യാമ്പിൽ പ്രവർത്തിക്കുന്ന പോൽ–-ബ്ലഡ് സ്റ്റേറ്റ് കൺട്രോൾ റൂമാണ്‌ രക്തവിതരണം ക്രമീകരിക്കുന്നത്‌.

സന്നദ്ധസംഘടനകൾ, ഹയർ സെക്കൻഡറി–കോളേജ് ക്യാമ്പസുകൾ, ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ ക്യാമ്പുകളിലൂടെയും രക്തം ശേഖരിക്കുന്നു. ക്യാമ്പുകൾ നടത്താനും രജിസ്റ്റർ ചെയ്യാം. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുമായി (കെഎസ്‌ബിടിസി) സഹകരിച്ചാണ്‌ പ്രവർത്തനം. ഹയർ സെക്കൻഡറി സ്കൂളുകളിലെ നാഷണൽ സർവീസ് സ്കീമുമായി (എൻഎസ്എസ്) സഹകരിച്ച്‌ നടപ്പാക്കുന്ന ജീവദ്യുതി- പോൽ ബ്ലഡ്, എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലുമായി സഹകരിച്ച് രുധിരസേന പദ്ധതി, ചലച്ചിത്ര അക്കാദമിയുമായും ഐ‌എഫ്‌എഫ്‌കെയുമായും സഹകരിച്ച് നടത്തുന്ന ‘സിനി ബ്ലഡ്' രക്തദാന ക്യാമ്പ്‌, യുഎസ്ടി ഗ്ലോബലുമായി ചേർന്ന് ‘യുഎസ്ടി ലൈഫ് ലൈൻ' പദ്ധതി, ലൈബ്രറി കൗൺസിലുമായി ചേർന്ന് ‘വായനയ്ക്കൊപ്പം രക്തബന്ധം' തുടങ്ങി നിരവധി പ്രവർത്തനങ്ങളും പോൽ–ബ്ലഡിന്‌ കീഴിൽ നടന്നുവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home