ജില്ലകളിൽ പട്ടിക

സൈബർ കുറ്റവാളികളെ, നിങ്ങളെ പഠിക്കാൻ കേരള പൊലീസ്‌

sss
avatar
റഷീദ്‌ ആനപ്പുറം

Published on Jul 19, 2025, 04:59 PM | 2 min read

ഹൈടെക്‌ കാലത്ത്‌ കുറ്റകൃത്യങ്ങളുടെ സ്വാഭാവം അതിവേഗം മാറുകയാണ്‌. മിക്ക തട്ടിപ്പ്‌ കേസുകളിലും കുറ്റവാളികൾ പൊലീസിന്റെ പിടിയിലാകുന്നുണ്ട്‌. എന്നാൽ ചെറിയ സൈബർ തട്ടിപ്പു കേസുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇരകൾ പരാതി നൽകാത്തതാണ്‌ കാരണം. അത്തരം കുറ്റകൃത്യങ്ങളിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ മേധാവി പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ഓരോ ജില്ലയിലെയും തട്ടിപ്പിന്റെ സ്വഭാവം പഠിക്കുന്നത്‌.

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടി കൂടുതൽ കടുപ്പിക്കാൻ കേരള പൊലീസ്‌. ഇതിനായി നിലവിലെ കേസുകളുടെ സ്വഭാവം പൊലീസ്‌ വിശകലനം ചെയ്യും. കുറ്റകൃത്യങ്ങളുടെ പൊതുസ്വാഭാവം പഠിക്കാനാണിത്‌.

ജില്ലകളിൽ നിലവിലെ കേസുകളുടെ പട്ടിക തയ്യാറാക്കിയാകും പഠനം. ആവശ്യമെങ്കിൽ സ്വകാര്യ സൈബർ വിദഗ്‌ധരുടെ സഹായവും തേടും.

സാമ്പത്തിക തട്ടിപ്പ്‌ കേസുകളിൽ കുറ്റവാളികൾ, ഇരകൾ, ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ടാകും പഠനം. ‘ദേശാഭിമാനി ഓൺലൈനിന്‌’ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി രവാഡ ചന്ദ്രശേഖറാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഹൈടെക്‌ കാലത്ത്‌ കുറ്റകൃത്യങ്ങളുടെ സ്വാഭാവം അതിവേഗം മാറുകയാണ്‌. മിക്ക തട്ടിപ്പ്‌ കേസുകളിലും കുറ്റവാളികൾ പൊലീസിന്റെ പിടിയിലാകുന്നുണ്ട്‌. എന്നാൽ ചെറിയ സൈബർ തട്ടിപ്പു കേസുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇരകൾ പരാതി നൽകാത്തതാണ്‌ കാരണം. അത്തരം കുറ്റകൃത്യങ്ങളിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ മേധാവി പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ഓരോ ജില്ലയിലെയും തട്ടിപ്പിന്റെ സ്വഭാവം പഠിക്കുന്നത്‌.

ssss

മയക്കുമരുന്ന്‌ മാഫിയക്കെതിരായ കർശന നടപടിയാണ്‌ പൊലീസ്‌ സ്വീകരിക്കുന്നതെന്ന്‌ റവാഡ ചന്ദ്രശേഖർ പറഞ്ഞു. ഈ നടപടി കൂടുതൽ കർശനമാക്കും. കരിയർമാർക്കൊപ്പം മുഖ്യകണ്ണികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരും. ഇവരിൽപലരും രാജ്യാന്തരം ബന്ധമുള്ളവരാണ്‌. എൻസിബി, ഡിആർഐ, എക്‌സൈസ്‌, പൊലീസ്‌, കസ്‌റ്റംസ്‌ തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ ഈ കണ്ണികൾ അറുക്കും.

പൊലീസ്‌ സേന ഇന്ന്‌ ഏറെ മാറിയിട്ടുണ്ട്‌. പുതിയ ഓഫീസർമാർ വളരെ ആക്ടീവാണ്‌. ജനങ്ങളുമായുള്ള ഇവരുടെ ബന്ധവും മികച്ചതാണ്‌. എന്നാൽ ചിലരുടെ പെരുമാറ്റത്തിൽ പരാതി ഉയരാറുണ്ട്‌. മാന്യമായി ഇടപെടാത്ത അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലാ പൊലീസ്‌ മേധാവി മുതൽ സിവിൽ പൊലീസ്‌ ഓഫീസർവരെയുള്ളവർക്ക്‌ ആവശ്യമെങ്കിൽ പരിശീലനം നൽകും.

പൊലീസ്‌ സേന ഇന്ന്‌ ഏറെ മാറിയിട്ടുണ്ട്‌. പുതിയ ഓഫീസർമാർ വളരെ ആക്ടീവാണ്‌. ജനങ്ങളുമായുള്ള ഇവരുടെ ബന്ധവും മികച്ചതാണ്‌. എന്നാൽ ചിലരുടെ പെരുമാറ്റത്തിൽ പരാതി ഉയരാറുണ്ട്‌. മാന്യമായി ഇടപെടാത്ത അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലാ പൊലീസ്‌ മേധാവി മുതൽ സിവിൽ പൊലീസ്‌ ഓഫീസർവരെയുള്ളവർക്ക്‌ ആവശ്യമെങ്കിൽ പരിശീലനം നൽകും. ജനമൈത്രി പൊലീസ്‌, സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌, സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ എന്നിവക്ക്‌ ജനങ്ങളുമായി നല്ല ബന്ധമാണ്‌. അതിനാൽ ഇവ കുറേകൂടി ശക്തമാക്കും. കുറ്റകൃത്യങ്ങളിൽ അന്വേഷണം വേഗത്തിലാക്കി ഇരകൾക്ക്‌ അതിവേഗം നീതി ലഭ്യമാക്കുമെന്നും സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home