മാർജിനൽ സീറ്റ് വർധന പ്രഖ്യാപിച്ചു, എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ മന്ത്രി

sivankutty
വെബ് ഡെസ്ക്

Published on May 06, 2025, 01:27 PM | 2 min read

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.    


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും.


ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.കൊല്ലം, എറണാകുളം,തൃശ്ശൂർ എന്നീ മൂന്ന്  ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്

 

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം 

മാർജിനൽ സീറ്റ് വർദ്ധനവ് മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധന ഇല്ല.


രണ്ടായിരത്തി ഇരുപത്തി രണ്ട് - ഇരുപത്തി മൂന്ന് അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും രണ്ടായിരത്തി  ഇരുപത്തി മൂന്ന് - ഇരുപത്തി നാല് അധ്യയന

വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും

ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേർന്ന നൂറ്റി പതിനൊന്ന് ബാച്ചുകളും രണ്ടായിരത്തി  ഇരുപത്തി നാല് - ഇരുപത്തിയഞ്ച്  അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.


മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ - അറുപത്തി നാലായിരത്തി നാൽപത് (64,040) താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ പതിനേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് (17,290)

 

മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ എൺപത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത് (81,330)


പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ


യർസെക്കണ്ടറി മേഖലയിലെ ആകെ  സീറ്റുകൾ - നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി എണ്ണൂറ്റി എൺപത്തിയേഴ് (4,41,887)

വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ  സീറ്റുകൾ മുപ്പത്തി മൂവായിരത്തി മുപ്പത് (33,030)

പ്ലസ്‌വൺ പഠനത്തിന് ആകെ ലഭ്യമായ സീറ്റുകൾ നാല് ലക്ഷത്തി എഴുപത്തി നാലായിരത്തി തൊള്ളായിരത്തി പതിനേഴ് (4,74,917)

 

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകൾക്ക് പുറമേ

ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ അറുപത്തിയൊന്നായിരത്തി നാന്നൂറ്റി ഇരുപത്തിയൊമ്പത് (61,429)

പോളിടെക്‌നിക്ക് മേഖലയിലെ ആകെ സീറ്റുകൾ ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ് (9,990)

എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന്

ലഭ്യമായ ആകെ സീറ്റുകൾ അഞ്ച് ലക്ഷത്തി നാൽപത്തിയാറായിരത്തി മുന്നൂറ്റി മുപ്പത്തിയാറ് (5,46,336)



deshabhimani section

Related News

View More
0 comments
Sort by

Home