ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം കൃത്യസമയത്ത്‌ : മുഖ്യമന്ത്രി

Kerala Ngo Union
വെബ് ഡെസ്ക്

Published on May 26, 2025, 12:40 AM | 1 min read


ആലപ്പുഴ

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിൽ കൃത്യസമയത്ത്‌ പ്രഖ്യാപനമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു അങ്കലാപ്പും വേണ്ട. ക്ഷാമബത്ത രണ്ടുഗഡു കൃത്യമായി നൽകി. മറ്റു ഗഡുക്കൾ കൊടുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന്‌ എൻജിഒ യൂണിയൻ 62–-ാം സംസ്ഥാനസമ്മേളനം ഉദ്‌ഘാടനംചെയ്യവേ അദ്ദേഹം പറഞ്ഞു.


ജീവനക്കാരുടെ കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിന്‌ എല്ലാക്കാലത്തും കൃത്യമായ സമീപനമാണ്‌. ശത്രുനിരയിൽ ജീവനക്കാരെ കണ്ട കാലം ഇവിടെ ഉണ്ടായിരുന്നു. ആ കെട്ടകാലത്തിന്റെ ഉത്തരവാദി എൽഡിഎഫോ എൽഡിഎഫ്‌ സർക്കാരോ അല്ല.

നാം നവകേരളം സൃഷ്‌ടിക്കുകയാണ്‌. വികസിത രാഷ്‌ട്രങ്ങളിലേതിന്‌ തുല്യമായി ജീവിതനിലവാരം ഉയർത്തുകയാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്‌ ജീവനക്കാർ അടക്കമുള്ള എല്ലാവരും ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home