ലോകമാതൃകയാണ് ആരോഗ്യ കേരളം

തിരുവനന്തപുരം
‘വികസിത രാജ്യത്തിന് തുല്യമായ രീതിയിലേയ്ക്ക് ആരോഗ്യമേഖലയെ മാറ്റും’; ഒമ്പത് വര്‍ഷംമുമ്പ് കേരളത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ വാക്ക്. എന്നാലിന്ന് കേരളത്തിന്റെ ആരോഗ്യമേഖല വികസിത രാജ്യങ്ങള്‍ക്കും മാതൃകയായി എന്നതിന്റെ തെളിവാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലെ നേട്ടം. ആയിരം ശിശുക്കളില്‍ അഞ്ച് മരണം എന്നതിലൂടെ യുഎസിനെക്കാള്‍ കുറഞ്ഞ ശിശു മരണനിരക്കിലേക്ക് കേരളമെത്തി. യുഎസിൽ 5.6 ആണ് നിരക്ക്. കുറവ് മാതൃമരണ നിരക്കും കേരളത്തിലാണ്.
അമീബിക് മസ്തിഷ്ക ജ്വരം വർധിക്കുന്നുവെന്ന് പറയുമ്പോഴും ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ളത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കേരളം കുറച്ചു. അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ലാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച പതിനേഴുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുമായി. ഈ അവസ്ഥയിലുള്ള ഒരുരോഗി രക്ഷപ്പെടുന്നത് ലോകത്താദ്യമാണ്. കേരളത്തിന്റെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചല്‍ പ്രദേശ് മാതൃകയാക്കിയതും ഇൗയടുത്താണ്. ഇതിനായി ഹിമാചലില്‍ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന 70 ടീമിന് പരിശീലനവും നൽകി.
ചെവിയില്‍ മുഴങ്ങുന്ന കള്ളങ്ങളെക്കാള്‍ തിളക്കമാണ് നേരില്‍ കാണുന്ന ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍. താലൂക്കുതലം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകളിൽ ലോകോത്തര സംവിധാനങ്ങളൊരുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകി. ഇവയെല്ലാം പരിഗണിച്ചാണ് 262 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) ലഭിച്ചത്.









0 comments