മാതൃ വന്ദന യോജന പദ്ധതിക്ക് 87.45 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതം ചേർത്ത് 87.45 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നല്കി വരുന്ന പദ്ധതിയാണ് പിഎംമാതൃ വന്ദന യോജന. വനിത ശിശുവികസന വകുപ്പിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. അതിനായി 34.98 കോടി രൂപയാണ് സംസ്ഥാനം നീക്കിവച്ചത്. ഈവർഷം പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത് 30 കോടി രൂപയാണ്. 4.98 കോടി രുപ അധികമായി അനുവദിച്ചു.









0 comments