സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

ips post
വെബ് ഡെസ്ക്

Published on Apr 18, 2025, 04:11 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കുന്നതോടെയാണ്‌ മാറ്റം.


സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമാൻഡന്റ്‌ ഹേമലത എറണാകുളം റൂറൽ എസ്‌പിയായി ചുമതലയേൽക്കും. തിരുവനന്തപുരം സിറ്റി ഡിസിപി വിജയഭാരത റെഡ്ഡിയെ കാസ‍‍ർകോട് എസ്‌പിയായും പകരം തിരുവനന്തപുരത്ത്‌ ടി ഫറഷിനെ ഡിസിപിയായും നിയമിക്കും. പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻക‍ർ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിന്റെ എസ്‌പിയായും ചുമതലയേൽക്കും.


അഞ്ച് വ‍ർഷത്തെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് എൻഐഎ എസ്‌പിയായി വൈഭവ് സക്സേനയെ നിയമിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home