കേരളം സാധ്യതകളുടെ കേന്ദ്രം

kerala is inviting
വെബ് ഡെസ്ക്

Published on Feb 22, 2025, 06:35 PM | 1 min read

കൊച്ചി: മികച്ച സാധ്യതകൾ ഒരുക്കുന്ന കേന്ദ്രമാണ് കേരളമെന്ന് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ചർച്ചയിൽ പങ്കെടുത്ത് നിക്ഷേപക പ്രതിനിധികൾ പറഞ്ഞു. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥലത്തിലും മാതൃകാപരമായ പിന്തുണയാണ് ഇവിടേക്ക് എത്തുന്ന നിക്ഷേപകർക്ക് ലഭിക്കുന്നത്. ലളിതമായ നിയമങ്ങൾ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ ആരംഭിക്കുന്നതിന് പ്രോത്സാഹനമാണ്. അടിസ്ഥാന സൗകര്യ


വികസനത്തിനും ,പുതിയ സംരംഭകരെ സ്വാഗതം ചെയ്യുന്നതിലും, സ്റ്റാർട്ട് അപ്പ് തുടങ്ങുവാനും സൗഹാർദമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്ത്. കൊറോണയുടെ സമയത്ത്പോലും വർക്ക് ഫ്രം ഹോം പോലുള്ള സൗകര്യങ്ങൾ ഒരുക്കാനും ഓരോ മേഖലയെയും ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടു പോവാനുളള പ്രവർത്തനങ്ങൾ നടത്തിയത് മാതൃകാപരമാണ്.


പ്രഗൽഭരും വിദ്യാസമ്പന്നരുമായ യുവതലമുറ കേരളത്തിന്റെ പ്രത്യേകതയാണ്. അതിവിദഗ്ധരായ നിരവധി ആളുകളെ ഇവിടെ കാണാൻ കഴിയുന്നുണ്ട്. സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ വളരെ പുരോഗമിച്ച ഒരു സമൂഹമാണ് കേരളത്തിലുള്ളത്. കണക്ടിവിറ്റിയിലും ആശയ വിനിമയ സംവിധാനങ്ങളിലും നൈപുണ്യ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മുന്നിലാണ്.


അനുകൂലമായ സ്ഥലം, മികച്ച അടിസ്ഥാന സൗകര്യം, കണക്ടിവിറ്റി, പുരോഗമനപരമായ നയങ്ങൾ, എന്നിവയ്‌ക്കൊപ്പം വൈദഗ്ധ്യമുള്ള യുവ തലമുറയും കേരളത്തിലേക്ക് നിക്ഷേപകരെ പ്രോൽസാഹിപ്പക്കുന്ന നയമാണ് കേരളത്തിൻ്റേത്. ഇന്നവേറ്റീവ് ഇൻവെസ്റ്റ്മെന്റിന്റെ ഹബ് ആയി കേരളം മാറിയിട്ടുണ്ട്. സുസ്ഥിരമായ ഭാവിയും ദീർഘ കാല വളർച്ചയും ലക്ഷ്യമിടുന്നവർക്ക് മികച്ച സ്ഥലമാണ് കേരളം.


പാരമ്പരാഗത വ്യവസായങ്ങൾ, മെഡിക്കൽ ഇൻഡസ്ട്രി, അഗ്രോ പ്രോസസ്സിംഗ്, ലോജിസ്റ്റിക്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ്, ടൂറിസം എന്നിവയിലൊക്കെ കേരളത്തിൽ വലിയ സാധ്യതകളുണ്ട്. രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇൻഡസ്ട്രിയൽ നയങ്ങളിൽ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കിയതും ഗുണകരമായിട്ടുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് വിവിധ പ്രതിനിധികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home