പ്ലസ് ടു ഫലം
കൂടുതൽ പേർ സയൻസ് ഗ്രൂപ്പിൽ നിന്ന്; മുന്നിൽ പെൺകുട്ടികൾ

മുഴുവൻ മാർക്കും നേടിയ എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂളിലെ ദേവിക സഹപാഠികൾക്കൊപ്പം
പ്ലസ് ടു പരീക്ഷയിൽ ഇത്തവണ 77.81 ശതമാനം പേർ വിജയിച്ചപ്പോൾ മുന്നിൽ സയൻസ് ഗ്രൂപ്പുകാരാണ്. സയൻസ് ഗ്രൂപ്പിൽ 83.25 ശതമാനം പേരാണ് പരീക്ഷ ജയിച്ചത്. കൊമേഴ്സിൽ 74.21 ശതമാനം പേരും വിജയിച്ചപ്പോൾ ഹ്യുമാനിറ്റീസിൽ 69.16 ശതമാനമാണ്.
സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16 പേർ വിജയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 ആണ് ഇത്. ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മൊത്തം 57 സ്‌കൂളുകൾ 100 ശതമാനം കൈവരിച്ചു.
4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും
പെൺകുട്ടികൾ മുന്നിൽ
ആണ്‍കുട്ടികളിൽ 1,79,952 പേർ പരീക്ഷയെഴുതിയപ്പോൾ 1,23,160 പേരാണ് വിജയിച്ചത്. 68.44 ആണ് വിജയശതമാനം. പെണ്‍കുട്ടികളിൽ 1,90,690 പേർ പരീക്ഷയെഴുതിയപ്പോൾ 1,65,234 പേരും വിജയിച്ചു. 86.65 ശതമാനമാണ് വിജയം.









0 comments