എംഎസ്‌സി നഴ്‌സിങ്: നിർബന്ധിത ബോണ്ട് ആവശ്യമില്ലെന്ന് ഹെെക്കോടതി

കൊച്ചി: സർക്കാർ നഴ്സിങ് കോളേജുകളിൽ എംഎസ്‌സി പൂർത്തിയാക്കിയവർ ഒരുവർഷത്തെ അധ്യാപനസേവനത്തിന് ബോണ്ട് വയ്ക്കണമെന്ന വ്യവസ്ഥ ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബോണ്ട് സംബന്ധിച്ച സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഗവ. നഴ്സിങ് കോളേജുകളിലെ ഒരുകൂട്ടം വിദ്യാർഥികൾ സമർപ്പിച്ച അപ്പീലിലാണ് നടപടി.
എംഎസ്‌സി നഴ്സിങ് വിജയിച്ചവർ സർക്കാർ ആശുപത്രികളിൽ ഒരുവർഷത്തെ സേവനത്തിന് ബോണ്ട് വയ്ക്കണമെന്ന് 2024 ജൂലൈ 11നാണ് ഉത്തരവിറക്കിയത്. 2022 ബാച്ചിനുമുതലാണ് ബാധകം. എന്നാൽ, നിർബന്ധിത ബോണ്ടും സർട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കലും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അപ്പീൽ. കോഴ്സ് പൂർത്തിയാകുന്നമുറയ്ക്ക് സർട്ടിഫിക്കറ്റുകൾ വിട്ടുനൽകണമെന്നും ഉത്തരവിട്ടു.









0 comments