എസ്‍സി- എസ്ടി വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഏറ്റവും ഉയർന്നത് കേരളത്തിൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം കേരളത്തിലാണ് ഏറ്റവും ഉയർന്നു നിൽക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ പട്ടികജാതി വിഭാഗത്തിൽ 98.66ഉം പട്ടികവർഗ വിഭാഗത്തിൽ 98.02മാണ് വിജയശതമാനം. ഉത്തർപ്രദേശിൽ പട്ടികജാതി വിഭാഗത്തിൽ 89.55ഉം പട്ടികവർഗ വിഭാഗത്തിൽ 89.02മാണ് വിജയശതമാനം. ജാർഖണ്ഡിൽ യഥാക്രമം 89.89, 91.84, ഒഡീഷയിൽ 79.81, 75.87, ഉത്തരാഖണ്ഡിൽ 87.08, 90.26 എന്നിങ്ങനെയാണ് വിജയശതമാനം.
വിദ്യാഭ്യാസ അവകാശ നിയമം അധ്യായം രണ്ടിൽ ഒന്നാം നിർദ്ദേശത്തിൽ ആറ് മുതൽ പതിനാല് വയസുവരെ പ്രായമുള്ള ഓരോ കുട്ടിക്കും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ സമീപ പ്രദേശത്തെ ഒരു സ്‌കൂളിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസത്തിന് അവകാശം ഉണ്ടായിരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.









0 comments