പഠനകാലം മുതൽ കേട്ടുപരിചിതനായ നേതാവ് ; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

വി എസ് അച്യുതാനന്ദന്റെ ഭാര്യ കെ വസുമതിക്കും മകന്‍ ഡോ. വി എ അരുണ്‍കുമാറിനുമൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം
സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരം ലോ കോളേജ് ജങ്ഷനിലെ വി എസിന്റെ വീട്ടിലാണ് എത്തിയത്.
"കോളേജ് പഠനകാലം മുതൽ കേട്ടുപരിചയിച്ച നേതാവാണ് വി എസ്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ ഗവർണറായി എത്തിയപ്പോൾ വി എസിനെ നിർബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. വി എസ് ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കും–- ഗവർണർ പറഞ്ഞു.









0 comments