വിഭജന ഭീകരദിനം പ്രചരിപ്പിക്കാൻ സർവകലാശാലകൾക്ക് ഗവർണറുടെ കത്ത്

rajendra vishwanath arlekar
വെബ് ഡെസ്ക്

Published on Aug 02, 2025, 12:53 PM | 2 min read

തിരുവനന്തപുരം: വിഭാഗീയതയും വർഗ്ഗീയതയും ഉപയോഗിച്ചുള്ള ആർ എസ് എസ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘വിഭജന ഭീകര ദിനം’ കേരളത്തിലും ആചരിക്കാൻ സർവകലാശാലകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കത്ത്.


ആഗസ്ത് 14 ന് വിഭജന ഭീകര ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർവകലാശാലാ മേധാവികൾക്ക് അയച്ച ഉത്തരവിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ അറിയിക്കാനും ആവശ്യപ്പെടുന്നു. സെമിനാറുകൾ ഒരുക്കി ഭീകരത ചർച്ച ചെയ്യാനും നിർദ്ദേശിക്കുന്നു.


2021 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം കൊണ്ടാടിയ ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 14 വിഭജന ഭീകര ദിനമായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിന സ്മരണയിൽ ഭീകരത ഉൾപ്പെടുത്തി തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയത്തിന് വളമിടുന്ന വിഭാഗീയ ചിന്തകളെ ഉണർത്തുകയായിരുന്നു ലക്ഷ്യം. വിഭജന കാലഘട്ടത്തിൽ ദുരന്തങ്ങൾക്ക് ഇരയാകേണ്ടി വന്നവർ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. വിഭജനത്തിന്റെ വേദനകളുടെ ഓർമ്മ ഉണർത്തി നിർത്തി സ്വാതന്ത്ര്യദിനത്തെ തന്നെ ധ്രുവീകരണ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണെന്ന് ചൂണ്ടികാട്ടപ്പെട്ടു.


twt


ഗസ്ത് 14 പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത് ബ്രിട്ടീഷുകാരാണ്. തമ്മിലടിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. ഇതേ വിഭജന തന്ത്രമാണ് നരേന്ദ്ര മോദി സർക്കാരും തുടരുന്നത് എന്ന് വിലയിരുത്തപ്പെട്ടു. 20 ലക്ഷത്തിൽ അധികം മനുഷ്യരാണ് വിജനത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയത്. ഇവരുടെ എല്ലാം സഹനങ്ങളെ വിഭാഗീയ ചിന്തകളെയും വർഗ്ഗീയതയെയും വളർത്തി ആർ എസ് എസ് ലക്ഷ്യമാക്കുന്ന അധികാര രാഷ്ട്രീയത്തിനായി വൈകാരികമായി ചൂഷണം ചെയ്യുകയാണ്.


kjh

 

ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യം പറഞ്ഞത് സവർക്കറാണ്. 1923-ൽ പ്രസിദ്ധീകരിച്ച തന്റെ "ഹിന്ദുത്വ അല്ലെങ്കിൽ ആരാണ് ഹിന്ദു" എന്ന പുസ്തകത്തിൽ, ഇവിടെ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് സവർക്കർ പറഞ്ഞു, ഹിന്ദുവും മുസ്ലീമും. ഇതിന്റെ തുടർച്ചയാണ് മോദി ലക്ഷ്യമിട്ടത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന ലഘുലേഘകളും ദിനാചരണത്തിന്റെ മറവിൽ വിതരണം ചെയ്തു.


order


വിഭജനവും വർഗ്ഗീയതയും ലക്ഷ്യമാക്കി

തുടർ ശ്രമങ്ങൾ


വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉപയോഗിച്ച് വിഭജനത്തിനായുള്ള ആർഎസ്എസ് ദിന ആചരണ ശ്രമങ്ങൾ നടത്തിക്കാൻ തുടർ ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. രണ്ട് വർഷം മുൻപ് കേന്ദ്ര സർക്കാരിന്റെ ഡിപാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് വഴി പൊതുമേഖല ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനർമാർക്കും വിഭജന ഭീകര ദിനം ആചരിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത് വിവാദമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി വിഭാഗീയത കത്തിച്ചു നിർത്താൻ അവസരം ഉപയോഗിക്കയായിരുന്നു.


ദിനാചരണത്തിന് ആഹ്വാനം മാത്രമല്ല ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് കേന്ദ്ര സർക്കാരിന്റെ പേരിൽ തയാറാക്കിയ 52 പേജുള്ള മാർഗ്ഗ നിർദ്ദേശ രേഖയും അയച്ചു നൽകിയിരുന്നു. വിഭജനത്തിൽ ഹന്ദുത്വ നേതാക്കളുടെ പങ്കാളിത്തം മറയ്ക്കുന്നതിനുള്ള അവസരമായി ഇതിനെ മാറ്റി. ആർ എസ് എസ് വാദങ്ങൾ ന്യായീകരിക്കുന്ന ഫോട്ടോഗ്രാഫുകൾ അടങ്ങിയ 52 സ്ലൈഡുകൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശന രൂപവും തയാറാക്കി വിതരണം ചെയ്തു. സംഘപരിവാർ സംഘടനകൾ ഇതിനെ പരമാവധി പ്രചരിപ്പിക്കയും അനുബന്ധ കൂട്ടായ്മകളിലൂടെ ആഘോഷമാക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home