ബില്ലുകൾ പിടിച്ചുവയ്‌ക്കുന്ന ഗവർണറുടെ നടപടി ; കേരളത്തിന്റെ നിയമപോരാട്ടം വഴിത്തിരിവിൽ

തിരുവനന്തപുരം :
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്‌ട്രീയ താൽപര്യം മുൻനിർത്തി ഗവർണർ പിടിച്ചുവയ്‌ക്കുന്നതിനെതിരെ കേരളം ആരംഭിച്ച നിയമപോരാട്ടം വഴിത്തിരിവിൽ. കേരളത്തിന്റേതിന് സമാനമായ ആവശ്യവുമായി സമീപിച്ച തമിഴ്‌നാടിന്റെ ഹർജിയിൽ സുപ്രീംകോടതിയുടേത് സുപ്രധാന വിധിയായിരുന്നു. അതിന്റെ പശ്‌ചാത്തലത്തിൽ ഹർജി പിൻവലിക്കാനുള്ള നടപടിയിലാണ് കേരളം.
കേരളത്തിന്റെ അവകാശം സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എതിർത്തതോടെ വിഷയം 13ലേക്ക് മാറ്റി. രണ്ട് ഹർജികളാണ് കേരളം സുപ്രീംകോടതിയിൽ നൽകിയത്. ബില്ലുകളിൽ ഒപ്പിടാതിരിക്കുന്നതിനും രാഷ്ട്രപതിക്ക് അയയ്‌ക്കുന്നതിനും എതിരെ. ഇതിൽ രണ്ടാമത്തെ ഹർജി പിൻവലിക്കുന്നില്ല.
ഗവർണറായിരുന്ന ആരിഫ് മൊഹമ്മദ് ഖാൻ എട്ട് ബില്ലാണ് ഒപ്പിടാതെ തടഞ്ഞുവച്ചത്. ഗവർണറുടെ നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ ചിലത് രാഷ്‌ട്രപതിക്ക് അയച്ചു.









0 comments