'എൽഡിഎഫിൽ പൂർണ്ണ ഹാപ്പി'; മുന്നണിമാറ്റ ചർച്ചകൾ തള്ളി ജോസ് കെ മാണി

jose k mani
വെബ് ഡെസ്ക്

Published on Jun 27, 2025, 12:31 PM | 1 min read

കോട്ടയം: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ പൂർണ ഹാപ്പിയാണെന്നും മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് താനൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.


'പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാന സെക്രട്ടറിയറ്റ് കൂടിയത്. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ല. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് എല്ലാവർക്കുമറിയാം. ഒരു ഘട്ടത്തിലും എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമല്ല. അവിടെ വലിയ ഫൈറ്റ് കൊടുത്തു. കേരള സമൂഹത്തിന്റെ വികാരമെന്താണെന്ന് കൃത്യമായിട്ടറിയാം. ഒരിക്കലും നടക്കില്ലെന്ന് ചിന്തിച്ച വികസന പദ്ധതികൾ പോലും എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്'- ജോസ് കെ മാണി പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പുറത്താക്കിയ ശേഷം എൽഡിഎഫ് എത്തിയ ഉടനെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. കൂടുതൽ ചർച്ച നടത്താൻ കഴിയാതെ വന്നു. അർഹതപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ സീറ്റ് ലഭിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Home