print edition ബിസിനസ്‌ 1.24 കോടിയിലേക്ക്‌; കേരള ബാങ്ക്‌ അഭിമാനത്തിന്റെ നെറുകയിൽ: മന്ത്രി വി എൻ വാസവൻ

kerala bank
വെബ് ഡെസ്ക്

Published on Oct 30, 2025, 12:02 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പൂർണ വികസനലക്ഷ്യം മുൻനിർത്തി രൂപീകൃതമായ കേരള ബാങ്ക്‌ നവംബറിൽ അഞ്ചുവർഷം പൂർത്തിയാക്കുന്പോൾ വികസനവളർച്ചയിൽ അഭിമാനത്തിന്റെ നെറുകയിലെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബാങ്കിന്റെ ബിസിനസ്‌ 1.24 കോടിയിലേക്ക്‌ ഉയർന്നു. ഒരുവർഷത്തിനിടെ 7900 കോടി വർധിച്ചു. 71,877 കോടിയാണ്‌ നിക്ഷേപവളർച്ച. 50,000 കോടി വായ്‌പ നൽകി. ഗോൾഡ്‌ വായ്‌പയായി 2374 കോടി രൂപ നൽകി. പ്രത്യേക ക്യാന്പയിനിലൂടെ 100 ദിവസംകൊണ്ട്‌ ചുരുങ്ങിയ പലിശയ്‌ക്ക്‌ 1500 കോടിയുടെ സ്വർണവായ്‌പ നൽകാനായി. 1.93 ലക്ഷം പുതിയ ഗോൾഡ്‌ ലോൺ അ ക്ക‍ൗണ്ടുണ്ട്‌. 17,000 പുതിയ ഇടപാടുകാരും ബാങ്കിൽ അക്ക‍ൗണ്ട്‌ തുറന്നു. 30,000 എംഎസ്‌എംഇ വായ്‌പകൾവഴി അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. വായ്‌പയുടെ 27 ശതമാനം കാർഷികമേഖലയ്‌ക്കാണ്‌ അനുവദിച്ചത്‌. ക്ഷീരോൽപ്പാദനമേഖലയിലും മികച്ച ഇടപെടൽ നടത്താനായി. ക്ഷീരമിത്ര പദ്ധതിയില‍ൂടെ 250 കോടി രൂപ വായ്‌പ അനുവദിച്ചു.


ക്ഷീരകർഷകർക്കും പാൽവിതരണ ഏജൻസികൾക്കും പ്രയോജനപ്പെട്ടു. ന്യൂജെൻ ബാങ്കുകളോട്‌ കിടപിടിക്കുന്നതരത്തിൽ ആധുനികസംവിധാനങ്ങൾ കേരള ബാങ്കിലൊരുക്കി. സ്റ്റാർട്ടപ്‌ മിഷനുമായി ബന്ധപ്പെട്ട്‌ ഐടി രംഗത്തെ നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുള്ള പുതിയ കരാറിൽ ഏർപ്പെട്ടു. സ്റ്റാർട്ടപ്‌ ഇന്നൊവേഷൻ ഹ ബ്‌ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കാൻ കഴിയുന്ന ര‍ൂപത്തിലേക്ക്‌ വളർന്നു. പ്രാഥമിക കാർഷികവായ്‌പ സഹകരണ സംഘങ്ങളുമായുള്ള ബന്ധം ശക്തമാക്കി. അവരുമായി ബന്ധപ്പെട്ട ബിസിനസ്‌ വർധിപ്പിച്ചു. പിന്നാക്കംനിൽക്കുന്ന സംഘങ്ങളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌. ഓ രോ സംഘത്തെയും മികച്ച പ്രവർത്തനലാഭമുള്ളതാക്കാൻ പരിശീലനം നൽകി. വയനാട്‌ ദുരന്തബാധിതരുടെ 3.86 കോടി രൂപ വായ്‌പ എഴുതിത്തള്ളി മാതൃകാപരമായ നിലപാടെടുത്തെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, സഹകരണവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി വീണാ എൻ മാധവൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ​




deshabhimani section

Related News

View More
0 comments
Sort by

Home