കെനിയ ബസ് അപകടം ; മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

ഒറ്റപ്പാലം/ മുവാറ്റുപുഴ
കെനിയയിൽ ബസ് അപകടത്തിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ ഞായറാഴ്‌ച നാട്ടിലെത്തിക്കും. ഒറ്റപ്പാലം പത്തിരിപ്പാല മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര ഋഷി വില്ലയിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (7), മുവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി കുറ്റിക്കാട്ട്‌ചാലിൽ മക്കാറിന്റെയും ലൈലയുടെയും മകൾ ജസ്‌ന, ഒന്നര വയസുള്ള മകൾ റൂഹി മെഹർ എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
ജസ്‌നയുടെ ഭർത്താവ് തൃശൂർ പാവറട്ടി സ്വദേശി മുഹമ്മദ് ഹനീഫ്, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരും കൂടെവരും. ജോയലിന്റെ തോളിന് പരിക്കേറ്റതിനാൽ നാട്ടിൽ എത്തിയശേഷം ശസ്ത്രക്രിയ നടത്തും. നോർക്കയുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു. റിയയുടെ സഹോദരൻ ഋഷി കെനിയയിൽ എത്തിയിട്ടുണ്ട്.
മണ്ണൂർ കാഞ്ഞിരംപാറയിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം ജോയലിന്റെ നാടായ കോയമ്പത്തൂർ പോത്തന്നൂരിലേക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നയ്‌റോബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. യാത്രാരേഖ ലഭ്യമാക്കാൻ ഇന്ത്യൻ ഹൈക്കമീഷനും ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ട്. വടക്കുകിഴക്കൻ കെനിയ ന്യാഹറുരുവിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി പരിക്കേറ്റ് ചികിത്സയിലുള്ള 23 പേരെയും നയ്റോബിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.









0 comments