കീച്ചേരിക്കടവ് പാലം; പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടം അത്യന്തം ദു:ഖകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെട്ടികുളങ്ങര –-ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് കീച്ചേരിക്കടവ് പാലം.









0 comments