കീം: ഹർജി ഇന്ന്

ന്യൂഡൽഹി
ആദ്യം പ്രസിദ്ധീകരിച്ച കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ സമർപ്പിച്ച അപ്പീൽ ബുധനാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരീക്ഷാഫലത്തിൽ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂർക്കർ എന്നിവർ ചൊവ്വാഴ്‌ച വാക്കാൽ പറഞ്ഞിരുന്നു.
വിവിധ ബോർഡുകളുടെ മാർക്ക് ഏകീകരിക്കുന്നതിനുള്ള ഫോർമുല പരീക്ഷയ്‌ക്കുശേഷം മാറ്റാനാവുമോ എന്ന നിയമപ്രശ്‌നമാണ് കോടതി പരിഗണിക്കുക.









0 comments