ഡ്രൈവിങ് ടെസ്റ്റ് ; പ്രധാന പരിഷ്കാരങ്ങൾക്ക് കോടതിവിധി എതിരല്ല : ഗതാഗത മന്ത്രി

തിരുവനന്തപുരം
ഡ്രൈവിങ് ടെസ്റ്റ് വിഷയത്തിൽ കോടതി വിധി സർക്കാറിന് എതിരല്ലെന്നും പ്രധാന പരിഷ്കാരങ്ങളൊന്നും കോടതി തള്ളിപ്പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കോടതി ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിക്കും. തുടരാൻ പറഞ്ഞവ തുടരും. 16 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കേണ്ടെന്ന സർക്കാർ നിർദേശത്തിലാണ് കോടതിയുടെ തിരുത്ത്. ഇത് അംഗീകരി ക്കുന്നു.
ഓട്ടോമാറ്റിക് -ഇലക്ട്രിക് വാഹനങ്ങളിലും കൈകൊണ്ട് മാറ്റാവുന്ന ഗിയർ വാഹനങ്ങളിലും ടെസ്റ്റ് നടത്താമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡാഷ്ബോർഡ് ക്യാമറ സ്ഥാപിക്കണമെന്ന് ഡ്രൈവിങ് സ്കൂളുകാരെ നിർബന്ധിക്കില്ല. മോട്ടോർ വാഹനവകുപ്പുതന്നെ പോർട്ടബിൾ കാമറ വാങ്ങി, ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ഘടിപ്പിക്കും.
ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനെകുറിച്ചുള്ള നിർദേശം കോടതി തള്ളിയിട്ടില്ല. ഒരു ഓഫീസിൽനിന്ന് ദിവസം 40 ലൈസൻസിൽ കൂടുതൽ കൊടുക്കരുത് എന്ന നിർദേശവും മാറ്റിയിട്ടില്ല. പരിശീലകരുടെ യോഗ്യത കോടതി കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പ റഞ്ഞു.









0 comments