കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ്: പ്രതി അറസ്റ്റിൽ

kattakampal
വെബ് ഡെസ്ക്

Published on Jun 01, 2025, 01:58 PM | 1 min read

കുന്നംകുളം: കോൺഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ സജിത്ത് (67) നെയാണ് കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പണയ സ്വർണ്ണം, ആധാരങ്ങൾ, സാലറി സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ചു രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.


തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി സജിത്തിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ സജിത്തിന് എതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും മുൻ യുഡിഎഫ് പഞ്ചായത്ത് മെമ്പറുമായ ഇയാൾ ഒളിവിൽ പോയിരുന്നു.


ജൂൺ മാസത്തിൽ മാറഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് തട്ടിപ്പിന്റെ കഥ ആദ്യം പുറത്ത് വന്നത്. ബാങ്കിൽ 73 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വർണ്ണം സജിത്ത് ബാങ്കിൽ നിന്നും കടത്തി തിരുമറി ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയിൽ കുന്നംകുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരഭിച്ചിരുന്നു. ജയന്തി എന്ന സ്ത്രീയാണ് മറ്റൊരു പരാതി നൽകിയത്.


ജയന്തിയുടെ 9 ലക്ഷം രൂപയാണ് ബാങ്കിലെ തട്ടിപ്പിൽ നഷടപ്പെട്ടത്. 2019ൽ ബാങ്കിലെ കുറി അടവ് മുടങ്ങിയപ്പോൾ അത് ലോൺ ആക്കി തരം മാറ്റിയതാണ് തുടക്കം. ആ ലോൺ ടേക്ക് ഓവർ ചെയ്യുന്നതിനായി തൃശൂരിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സജിത്ത് വഴി ജയന്തിക്ക് പണം ലഭിച്ചു. 10 ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് ജയന്തി മനസിലാക്കുന്നത്.


2016ൽ അങ്കണവാടിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകാൻ ലോൺ നൽകാം എന്ന് പറഞ്ഞു അങ്കണവാടി ടീച്ചറായ പ്രമീളയുടെ ഓണറേറിയം സർട്ടിഫിക്കറ്റ് സജിത്ത് വാങ്ങിയിരുന്നു. അതിൽ നിന്ന് നാല് ലക്ഷം രൂപയാണ് സജിത്ത് ലോണെടുത്ത് തട്ടിയെടുത്തതായി പ്രമീള പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home