തലപ്പാടിയിൽ കർണാടക ബസ് അപകടത്തിൽപ്പെട്ടു; ആറ് മരണം

കാസർകോട്: കേരള- കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മേൽ പറഞ്ഞുകയറുകയായിരുന്നു. ബസ് കാത്തുനിന്നവരും വഴിപോക്കരും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെയും മരണമടഞ്ഞവരേയും മംഗലുരുവിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.
ദേശീയപാതയിൽ വ്യാഴാഴ്ച പകൽ രണ്ടരയോടെയാണ് അപകടം. കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പോകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുവെന്നാണ് വിവരം. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.









0 comments