കര്‍ക്കടക വാവുബലി നാളെ

തിരുവനന്തപുരം: പിതൃസ്‌മരണയിൽ ശ്രാദ്ധമർപ്പിച്ച് കർക്കടകവാവ് നാളെ ആരംഭിക്കും. പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും പുലർച്ചെ 2.30ന് ചടങ്ങുകൾ തുടങ്ങും. ഉച്ചവരെ തുടരും.
ബലിതർപ്പണകേന്ദ്രങ്ങളിൽ സുരക്ഷിത ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങൾ അധികൃതർ വിലയിരുത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ. സുരക്ഷയ്ക്കായി 900 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആംബുലൻസ്, ബയോ ടോയ്‌ലറ്റ്, കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, പാർക്കിങ്, ലൈഫ് ഗാർഡ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കി. പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും.









0 comments