കാരാട്ട് കുറീസ് തട്ടിപ്പ്: എംഡി ഉൾപ്പെടെ 2 പേർ പിടിയിൽ

പാലക്കാട്: നിക്ഷേപത്തട്ടിപ്പുകേസിൽ കാരാട്ട് കുറീസ് മാനേജിങ് ഡയറക്‌ടർ ഉൾപ്പെടെ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. സ്ഥാപനത്തിന്റെ എംഡി എടക്കര ഉണ്ണിചാന്തം കിഴക്കേതിൽ വീട്ടിൽ സന്തോഷ്, രണ്ടാംപ്രതി എടക്കര കൂളിമുണ്ട മുബഷീർ എന്നിവരെയാണ് ഒളിവിൽ കഴിഞ്ഞ എറണാകുളത്തുനിന്ന് പിടികൂടിയത്. മഞ്ഞക്കുളം, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ ജില്ലയിൽമാത്രം 35 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രണ്ടുകോടിയോളം രൂപയാണ് പാലക്കാട് ജില്ലയിലെ നിക്ഷേപകർക്ക് മാത്രം നഷ്ടമായത്. മലപ്പുറം, തൃശൂർ, വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലും കേസുണ്ട്. രണ്ടുപേരെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നാംപ്രതി ശ്രീജിത്തിനെ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി ശശികുമാർ, എസ്‌ഐ വിജയകുമാർ, എസ്‌സിപിഒ എ ബി സന്തോഷ്, സിപിഒ വിജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments